പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. കൂടാതെ വീടിന്റെ വിസ്തീര്‍ണ്ണം 1000 ചതുരശ്ര അടി വരെ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന. 12-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് അല്ലെങ്കില്‍ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ഒക്ടോബര്‍ 19 നകം ലഭ്യമാക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും തൊട്ടടുത്ത ബ്ലോക്ക്, നഗരസഭ, അല്ലെങ്കില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2734901.
- Log in to post comments