Post Category
ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി
ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നിവിടങ്ങളിൽ സെപ്റ്റംബർ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വാർഡുകളുടെ പരിധിക്കുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. സെപ്റ്റംബർ 26 വൈകുന്നേരം ആറ് മണി മുതൽ വോട്ടിങ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകുന്നേരം ആറ് മണി വരെയും, വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 29 നും മദ്യനിരോധനം ബാധകമായിരിക്കും. നിരോധന ഉത്തരവ് കർശനമായി നടപ്പാക്കാൻ മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
date
- Log in to post comments