സയന്റിഫിക് അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുകളെ നിയമിക്കുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മലപ്പുറം കുന്നുമ്മലിലെ ജില്ലാ കാര്യാലയത്തിൽ അഭിമുഖം നടക്കും. കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ 50 ശതമാനം മാർക്കോടുകൂടിയ എം.എസ്.സി ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 32 വയസ്സ്. മൂന്ന് വർഷമാണ് പരിശീലന കാലയളവ്. പ്രതിമാസ സ്റ്റൈപ്പന്റായി ഒന്നാം വർഷം 11,000 രൂപ, രണ്ടാം വർഷം 12,000 രൂപ, മൂന്നാം വർഷം 13,000 രൂപ എന്നിങ്ങനെ ലഭിക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും മുൻപരിചയ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. ബോർഡിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾക്ക് ഫോൺ: 0483-2733211.
- Log in to post comments