Skip to main content

സജിതയുടെ വീട് പ്രിയങ്കാ ഗാന്ധി എം.പി സന്ദര്‍ശിച്ചു

കോട്ടപ്പുഴ ടി.കെ നഗറിലെ മലവെള്ളച്ചാച്ചിലില്‍ മരിച്ച സജിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എം.പി സന്ദര്‍ശനം നടത്തി. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയ്‌ക്കൊപ്പമാണ് മുണ്ടേരി അപ്പന്‍കാപ്പ് നഗറിലെ സജിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എത്തിയത്.
സജിതയുടെ മാതാവിനെയും കുട്ടികളെയും ബന്ധുക്കളെയും പ്രിയങ്കാ ഗാന്ധി  ആശ്വസിപ്പിച്ചു. കുടുംബങ്ങളുമായി പത്തുമിനിറ്റോളം സംസാരിച്ച പ്രിയങ്കാ ഗാന്ധി, അപ്പന്‍കാപ്പ് നഗറിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

date