Skip to main content

സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി മത്സരങ്ങൾ

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാ സെൻറ് തോമസ് കോളജിൽ  മത്സരങ്ങൾ നടത്തും. എൽ.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറിംഗ്, യു.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറിംഗ്, ക്വിസ്, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ലിവിംഗ് ഇൻ ഹാർമണി വിത്ത് നേച്ചർ എന്ന വിഷയത്തിൽ ലൈവ് മോഡലിംഗ് മത്സരവുമുണ്ട്.ഓരോ ഇനത്തിലും ഒരു സ്‌കൂളിൽനിന്ന് രണ്ടുപേർക്കും ക്വിസിന് രണ്ടും ലൈവ് മോഡലിംഗിന് അഞ്ചും പേരുടെ ടീമിനും പങ്കെടുക്കാം. സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഐഡൻററ്റിറ്റി കാർഡും   ഹാജാക്കണം. കൂടുതൽ വിവരങ്ങൾ കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ്  കൺസർവേറ്ററുടെ ഓഫീസിൽ  ലഭിക്കും. ഫോൺ: 0481 - 2310412, 9562399605, 9400582530). 

date