Post Category
ഹോസ്റ്റലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്നു* *സംസ്ഥാനതല ഉദ്ഘാടനം 25-ന് മന്ത്രി കെ. എ തുളസി നിർവഹിക്കും*
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി, പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്നു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 25-ന് വൈകീട്ട് മൂന്നിന് പീച്ചി നേച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം നിർവ്വഹിക്കും. കെ. രാജൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് വിശിഷ്ട അതിഥിയാകും.
date
- Log in to post comments