Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് ഇന്ന് (സെപ്റ്റംബര്‍ 24)*

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്റ്റംബര്‍ 24-ന് രാവിലെ പത്തിന് കളക്ടറേറ്റ് അനക്സ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തുക.  

പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ച വിവിധ പരാതികളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അദാലത്തില്‍ നേരിട്ട് കേള്‍ക്കും. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസനം, പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും.

 

date