Post Category
ആശാ പ്രവർത്തക നിയമനം: അഭിമുഖം സെപ്റ്റംബർ 18-ന്
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള 15-ാം വാർഡിലേക്ക് സ്ഥിരം ആശാ പ്രവർത്തകയെ നിയമിക്കുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള, 25-നും 45-നും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.
ഉദ്യോഗാർത്ഥികൾ 15-ാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 18-ന് രാവിലെ 10-ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments