Post Category
ലബോറട്ടറി ടെക്നീഷ്യൻ
കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് രണ്ടിന് കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ: 04662267276.
date
- Log in to post comments