Skip to main content

അനധികൃത ബോർഡുകളും കൊടിമരങ്ങളും നീക്കണം: തരൂർ പഞ്ചായത്ത്

തരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിമരങ്ങളും ബാനറുകളും ഫ്ലെക്‌സ് ബോർഡുകളും തോരണങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളും സ്ഥാപിച്ചിട്ടുള്ള  പ്രചാരണ സാമഗ്രികൾ ബന്ധപ്പെട്ടവർ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പഞ്ചായത്ത് ഇവ നീക്കം ചെയ്യുകയും, നീക്കുന്ന ഓരോ ബോർഡിനും ബാനറിനും 5,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

date