Skip to main content

ജില്ലാ സിവിൽ സർവീസ് കായികമേളക്ക് ഇന്നു തുടക്കം

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 17, 18 ( വ്യാഴം, വെള്ളി) തീയതികളിൽ നടക്കും. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ 19 കായിക ഇനങ്ങളിലായി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള മുന്നൂറോളം ജീവനക്കാർ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 10-ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി. എം ശശി എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്യും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർ രാവിലെ ഒമ്പതിന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. അത്ലറ്റിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ രാവിലെ എട്ടിന് എത്തേണ്ടതാണ്.

date