Post Category
ക്ഷീരദീപം വിദ്യാഭ്യാസ ധനസഹായം
കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കുന്ന ക്ഷീരദീപം വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ച പ്ലസ് ടു, ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍, പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകള്‍, ഐടിഐ/ ഡിപ്ലോമ/ ടിടിസി എന്നിവയാണ് ധനസഹായത്തിന് അര്‍ഹമായ കോഴ്‌സുകള്‍. ക്ഷീരജാലകം സോഫ്റ്റ്വെയര്‍ മുഖേന ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗമായ ക്ഷീരകര്‍ഷകന്റെ ലോഗിനില്‍ നിന്ന് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് തീയതി മുതല്‍ ആറുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിലും ക്ഷീരസംഘങ്ങളിലും ലഭിക്കും. ഫോണ്‍: 0491 2505157.
date
- Log in to post comments