Skip to main content

ദേശീയ ആയുര്‍വേദ ദിനാചരണം

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ 11-ാമത് ദേശീയ ആയുര്‍വേദ ദിനാചരണം സെപ്റ്റംബര്‍ 22 മുതല്‍ വിവിധ പരിപാടികളോടെ നടക്കും.
രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 12 വരെ പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 'തദ്ദേശ സ്വയംഭരണവും ഭാരതീയ ചികിത്സാ വകുപ്പും' സെമിനാര്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എന്‍.സി.ഡി സ്‌ക്രീനിംഗും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ശാന്തിഗിരി ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും അരങ്ങേറും. വൈകിട്ട് നാല് മുതല്‍ ആറ് വരെ കോട്ടമൈതാനത്ത് 'ആരോഗ്യകരമായ ജീവിതത്തിന് വ്യക്തിഗത സമീപനം' വിഷയത്തില്‍ പ്രകൃതി നിര്‍ണയ ക്യാമ്പും നടക്കും.

date