Post Category
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ബിരുദം ബി എസ് സി എം എല്‍ ടി/ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ ഡി എം എല്‍ ടി. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. കുഴല്‍മന്ദം ബ്ലോക്കിന് കീഴിലെ കണ്ണാടി, കുത്തന്നൂര്‍, തേങ്കുറുശ്ശി, മാത്തൂര്‍, പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, കോട്ടായി പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 10-ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04922 274350.
date
- Log in to post comments