Skip to main content

ഇംഗ്ലീഷ് അധ്യാപക ഒഴിവ്; അഭിമുഖം 22ന്

പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, അഗളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് എന്നീ സ്ഥാപനങ്ങളിലേക്ക് ഇംഗ്ലീഷ് (ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക്‌പ്ലേസ് സ്‌കില്‍സ്) അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - ഇംഗ്ലീഷ് വിഷയത്തില്‍ എം.എ, ബി.എഡ്, സെറ്റ്.  തിരിച്ചറിയല്‍ രേഖ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 22ന് രാവിലെ 10.30-ന് മരുതറോഡിലുള്ള പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 9447522338, 9895853986.

date