Post Category
റേഷന്‍ കാര്‍ഡില്‍ ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യണം
റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്താത്ത ഉപഭോക്താക്കള്‍ സെപ്റ്റംബര്‍ 30നകം പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നിര്‍ബന്ധമായും ലിങ്ക് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിശ്ചിത തീയതിക്കകം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തപക്ഷം റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് തടസ്സപ്പെടും. ആധാറും മൊബൈല്‍ നമ്പറും ഇതുവരെ രേഖപ്പെടുത്താത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് ബന്ധപ്പെട്ട റേഷന്‍ കടകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
date
- Log in to post comments