Skip to main content

ഇ.പി.എഫ്.ഒ വേതന പരിധി ഉയര്‍ത്തല്‍: സെമിനാര്‍ 23ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സ്റ്റാറ്റിയൂട്ടറി വേതനപരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് തൊഴിലുടമകള്‍ക്കായി സെമിനാര്‍ നടത്തും. സെപ്റ്റംബര്‍ 23ന് ഉച്ചയ്ക്ക് 2:30 മുതല്‍ 3:30 വരെ അഹല്യ ഹെല്‍ത്ത് ആന്‍ഡ് നോളജ് വില്ലേജിലെ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍. കോഴിക്കോട് റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ മുഹമ്മദ് മജാസ് അധ്യക്ഷനാകും. പുതുക്കിയ വേതനപരിധി, എംപ്ലോയീസ് എന്റോള്‍മെന്റ് ക്യാമ്പയിന്‍, 'വിശ്വാസ്', പി.എം.വി.ബി.ആര്‍.വൈ പദ്ധതികള്‍ എന്നിവയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എം അംബിക ദേവദാസ് വിഷയാവതരണം നടത്തും.  
 

date