Skip to main content

പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയം വഴി പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍പ്പെട്ട ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി വിവിധ വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍, പ്രവര്‍ത്തന മൂലധനം, ബിസിനസ് ഡെവലപ്‌മെന്റ്, പ്രിയദര്‍ശിനി സ്വയംതൊഴില്‍, പ്രവാസി സുരക്ഷ, സ്റ്റാര്‍ട്ട് അപ്, പുനര്‍ജനി, സുവര്‍ണശ്രീ, 'എന്റെ വീട്' ഭവന നിര്‍മാണം, വിദ്യാഭ്യാസ വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, സ്വസ്ഥഗൃഹ ഭവന പുനരുദ്ധാരണം, വാഹന വായ്പ, വ്യക്തിഗത വായ്പ, സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ജീവന്‍ ധാര സീനിയര്‍ സെക്യൂര്‍ വായ്പ തുടങ്ങിയവയാണ് ലഭ്യമാക്കിയിട്ടുള്ളത്. കുടുംബശ്രീ സി.ഡി.എസ് വഴി ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ കൂടുതലുള്ള വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്കായി ഒരു സി.ഡി.എസിന് 3 കോടി രൂപ വരെ അനുവദിക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പയ്ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ യാക്കര റെയില്‍വേ ഗേറ്റിന് സമീപം കെ.ടി.വി ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0491 2505366, 0491 2505367.  
 

date