സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ താല്‍ക്കാലിക നിയമനങ്ങള്‍
പാലക്കാട് സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറേറിയന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത- മെഡിക്കല്‍ ഡോക്യുമെന്റേഷനില്‍ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമ. ഇവരുടെ അഭാവത്തില്‍ പ്ലസ് ടുവും മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് സൂക്ഷിക്കുന്നതിനുള്ള ഒരു വര്‍ഷത്തെ പരിശീലനം ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സെപ്റ്റംബര്‍ 26ന് രാവിലെ 9:30ന് നടക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 26ന് രാവിലെ 11:30ന് നടക്കും. യോഗ്യത- പ്ലസ് ടു, പി.ജി.ഡി.സി.എ. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഇരു തസ്തികകളുടെ പ്രായപരിധി 20 - 40 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം. ഫോണ്‍: 0491 2530013.
- Log in to post comments