Skip to main content

ജീവിതശൈലി രോഗനിര്‍ണയവും ബോധവത്കരണവും നടത്തി

11-ാമത് ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജ്, ജനമൈത്രി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ എന്നിവ സംയുക്തമായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ജീവിതശൈലി രോഗനിര്‍ണയവും ബോധവത്കരണവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ് അധ്യക്ഷയായി. ജി.എ.ഡി പുതുശ്ശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ.വി ദിവ്യ, ജനമൈത്രി ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ ശശി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. ക്യാമ്പില്‍ നൂറിലധികം പേര്‍ രക്തപരിശോധന നടത്തി.

date