Skip to main content

പഠനമുറി നിര്‍മാണ ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്നു.   വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ വരെ ഉള്ളതും, 1000 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹര്‍. സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയില്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് നിലവിലുള്ള വീടുകളോട് ചേര്‍ന്ന് പഠനമുറി നിര്‍മിക്കുന്നതിനായി രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുക. അപേക്ഷാ ഫോം അതത് ബ്ലോക്ക് / നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 19. ഫോണ്‍: 0491 2505005.
 

date