Post Category
തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റിനുള്ള ധനസഹായം എന്നീ പദ്ധതികളുടെ ഓൺലൈൻ അപേക്ഷ https://www.bwin.kerala.gov.in പോർട്ടൽ മുഖേന സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.
പി.എൻ.എക്‌സ്. 3949/2026
date
- Log in to post comments