ഉപതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 28 ന് പ്രാദേശിക അവധി
എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബന്ധപ്പെട്ട പ്രദേശങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ 19-ാം വാർഡ് (അയ്യപ്പൻകാവ്), പാറക്കടവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് (പുളിയനം സൗത്ത്), പൂതൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് (കോലഞ്ചേരി ഈസ്റ്റ്), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് (മടപ്ലാതുരുത്ത് ഈസ്റ്റ്) എന്നിവയുടെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി ബോഡികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് അവധി.
നാല് വാർഡുകളിൽ സമ്പൂർണ്ണ മദ്യനിരോധനം
ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജി പ്രിയങ്ക ഉത്തരവിറക്കി. കൊച്ചി കോർപ്പറേഷനിലെ 19-ാം വാർഡായ അയ്യപ്പൻകാവ്, പാറക്കടവ് ഗ്രാമപഞ്ചായത്തിലെ വാർഡായ പുളിയനം തെക്ക് (വാർഡ് നാല്), പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് (എട്ടാം വാർഡ്), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് (ഒൻപതാം വാർഡ്) എന്നീ വാർഡുകളിലാണ് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ (സെപ്റ്റംബർ 26 ന് വൈകിട്ട് ആറ് മുതൽ സെപ്റ്റംബർ 28 വൈകിട്ട് ആറ് വരെയും) വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 29നും ഈ വാർഡുകളുടെ പരിധിയിൽ പൂർണമായും മദ്യനിരോധനം ഏർപ്പെടുത്തും.
- Log in to post comments