Post Category
പഠനമുറി പദ്ധതി:അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍,എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന, ഒരു ലക്ഷം രൂപ വരെ
കുടുംബ വാര്‍ഷിക വരുമാനവും 1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണ്ണമുളള വീടുകളില്‍ താമസിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന
ഓഫിസുകളുമായി ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 19 ന്
date
- Log in to post comments