Post Category
അവലോകനയോഗം ചേര്‍ന്നു
ജില്ലയിലെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസപദ്ധതി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ജില്ലയിലെ നോഡല്‍ പ്രേരകുമാരുടെയും പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത സെന്റര്‍ കോഡിനേറ്റര്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം രാമന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. അഹമ്മദുള്‍ കബീര്‍ എ.പി മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിമല്‍രാജ് കെ.കെ, അസി. കോര്‍ഡിനേറ്റര്‍ പാര്‍വതി പി. വി, സാക്ഷരതാ സമിതി അംഗം ഒ വിജയന് മാസ്റ്റര്‍, നോഡല്‍ പ്രേരക് സന്തോഷ് ആര് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments