*പഠനമുറിക്ക് അപേക്ഷിക്കാം*
പട്ടികജാതി വികസന വകുപ്പ് മുഖേന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ധന സഹായത്തിനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, ടെക്നിക്കൽ, സ്പെഷ്യൽ അല്ലെങ്കിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കും 1000 സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവർക്കുമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അർഹരായ ഗുണഭോക്താക്കൾ നിർദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന സാക്ഷ്യപത്രം, വീടിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, കൈവശരേഖ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഫോട്ടോ ഉള്‍പ്പെടെ ഒക്ടോബർ 19 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 04936-203824.
- Log in to post comments