Skip to main content

കെൽട്രോണിൽ ഡിജിറ്റൽ മീഡിയ കോഴ്‌സുകൾ

കെൽട്രോണിന്റെ ശാസ്തമംഗലം നോളജ് സെന്ററിൽ ഡിജിറ്റൽ ഫോട്ടോഗ്രഫി, ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ് & മീഡിയ അനിമേഷൻ, സൗണ്ട് എൻജിനീയറിംഗ്, ഓഡിയോ -വിഷ്വൽ എൻജിനീയറിംഗ്, മീഡിയ എൻജിനീയറിംഗ് എന്നീ ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒക്ടോബർ 16 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8078939333, 0471 4011477. വിലാസം : കെൽട്രോൺ നോളജ് സെന്റർ, റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം-10.

        പി.എൻ.എക്‌സ്. 3968/2026

date