Skip to main content

വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഗണിത അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ബോയ്സ്) എച്ച്.എസ്.ടി ഗണിതം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണന.

താൽപര്യമുള്ളവർ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയ വെള്ളക്കടലാസിലെ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 26-ന് രാവിലെ 10.30-ന് സ്കൂളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ- 04884 235356, 9746562989.
 

date