Post Category
തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ഇലക്ട്രീഷ്യൻ-കം-പ്ലംബർ ഒഴിവ്
തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ ഓഫീസിലേക്ക് ഇലക്ട്രീഷ്യൻ-കം-പ്ലംബർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ, ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 11.30-ന് കോളേജ് ഹോസ്റ്റൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.
date
- Log in to post comments