Skip to main content

വരവൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വരവൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിലെ ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. സെപ്റ്റംബർ 30-ന് രാവിലെ 11-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് ഇന്റർവ്യൂ.

സർക്കാർ അംഗീകൃത ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്ക് പങ്കെടുക്കാം. മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0495 2371451, 0494 2461898.

date