Skip to main content
കൽപ്പറ്റ കെ എം എം ഗവ ഐടിഐയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ ഉദ്ഘാടനം ചെയ്യുന്നു

*രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*

 

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ റെഡ് റിബണ്‍ ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ് 117, കൈനാട്ടി ഗവ ജനറല്‍ ആശുപത്രി  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ശുഭ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ 59 യൂണിറ്റ് രക്തം ദാനം ചെയുതു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ സി അബ്ദുള്‍ റഫീഖ് അധ്യക്ഷനായി.  സീനിയര്‍ ഇന്‍സ്ട്രക്ടറായ റെഡ് റിബണ്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ജെയിംസ്, സ്റ്റാഫ് സെക്രട്ടറി കെ ഗിരീഷ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ വി.കെ ഭാസ്‌കരന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ രജീഷ് എന്നിവര്‍ പങ്കെടുത്തു. 

date