Post Category
ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
ബി.എസ്.സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് ആന്റ് കെയർ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജുകളിലേക്കും ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് സെപ്റ്റംബർ 28 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈനായി കോഴ്സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 27 വരെ നീട്ടി. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർക്ക അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം ആവശ്യമാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in .
പി.എൻ.എക്‌സ്. 3993/2026
date
- Log in to post comments