Skip to main content

ഫാം ഫോട്ടോഗ്രാഫി മത്സരം: എൻട്രികൾ ക്ഷണിച്ചു

സംസ്ഥാന ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് (2026-27) എൻട്രികൾ ക്ഷണിച്ചു. ‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്നതാണ് പ്രമേയം. കാർഷിക രംഗത്തെ നൂതന മാറ്റങ്ങളും ഹൈടെക് കൃഷിരീതികളും വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പരിഗണിക്കുക. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10,000, 5000 രൂപയും ലഭിക്കും. എഡിറ്റ് ചെയ്യാത്ത പരമാവധി മൂന്ന് ചിത്രങ്ങൾ (കുറഞ്ഞത് 300 DPI, 3 MB) സെപ്റ്റംബർ 30-നകം farmphotography2026@gmail.com എന്ന ഇ-മെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8078095860, 04952370368, 9383471805.

date