Skip to main content

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടിനും മൂന്നിനും

വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷ ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മലപ്പുറം മുണ്ടുപറമ്പ് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, പ്രസംഗം, ഉപന്യാസ രചന, ലൈവ് മോഡലിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.   മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ ഒന്നിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭ്യമാക്കണം. ലൈവ് മോഡലിംഗ് ഒഴികെയുള്ള ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം, ട്രാവലോഗ്, റീലുകള്‍ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങളുണ്ട്. ഫോണ്‍- 0483 2734803, 9447678519, 9400635656, 9447979154.

date