Skip to main content

ഗാന്ധിജയന്തി വാരാഘോഷം: കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

 

ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചരിത്ര വിഭാഗവും സംയുക്തമായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നിന് മീഞ്ചന്ത ആര്‍ട്‌സ് കോളജിലാണ് മത്സരം നടക്കുന്നത്. ജില്ലയിലെ കോളജുകളില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാന്‍ അവസരമുള്ളത്.

 

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ സെപ്റ്റംബര്‍ 29-ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് (https://forms.gle/hsgRd6ZmssCpQ9Ss5) വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും കോളജ് തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30-ഓടെ മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് dio.prd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 0495-2370225 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

 

date