Skip to main content

വയോസേവന അവാർഡിന് അപേക്ഷിക്കാം

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും, വിവിധ കലാ കായിക സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡ് 2026-നുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. നാമനിർദേശങ്ങൾ ലഭ്യമാക്കേണ്ട അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2306040.

പി.എൻ.എക്‌സ്. 4002/2026

 

date