Skip to main content
ആയുര്‍വേദ ദിനാചരണാഘോഷങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച റീല്‍സ് മത്സര വിജയികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്‌ളീറ്റസ് ക്യാഷ് പ്രൈസ് സമ്മാനിക്കുന്നു

ആയുര്‍വേദ ദിനാചരണം: റീല്‍സ് മത്സര വിജയികള്‍

11-ാമത് ആയുര്‍വേദ ദിനാചരണാഘോഷങ്ങളുടെ ഭാഗമായി 'ആരോഗ്യപൂര്‍ണമായ നാളെക്കായി ലഹരിയെ ഒഴിവാക്കൂ' വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഭാരതീയ ചികിത്സാവകുപ്പ് സംഘടിപ്പിച്ച റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം ചെമ്പൈ സ്മാരക സംഗീത കോളജ് കരസ്ഥമാക്കി. 5000 രൂപയാണ് ക്യാഷ് പ്രൈസ്. നെന്മാറ എന്‍ എസ് എസ് കോളജ് രണ്ടാം സ്ഥാനവും അഹല്യ ആയുര്‍വേദ കോളജ് മൂന്നാം സ്ഥാനവും നേടി. യഥാക്രമം 3000 രൂപയും 1500 രൂപയും സമ്മാനത്തുക. സായൂജ്യം റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്‌ളീറ്റസ്  സമ്മാനദാനം നിര്‍വഹിച്ചു.

 

date