Post Category
ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ജില്ലയിലെ വിവിധ റോഡുകളില്‍ അറ്റക്കുറ്റപ്രവൃത്തികളുടെ ഭാഗമായി ടാറിങ് നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. തൂതപ്പുഴ - തൊട്ടുമുക്ക് - കണ്ടേങ്കാവ് - പേരടിയൂര്‍ റോഡില്‍ സെപ്റ്റംബര്‍ 26 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വണ്ടുംതറ - കട്ടുപ്പാറ, ഷൊര്‍ണ്ണൂര്‍ - പെരിന്തല്‍മണ്ണ എന്നീ റോഡുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
date
- Log in to post comments