Skip to main content

പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് സീറ്റൊഴിവ്

മംഗലം ഗവ ഐ ടി ഐ യില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ഷിപ്പിംഗ് വെയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്, ആറു മാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ടിഗ് & മിഗ് വെല്‍ഡിങ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് അസിസ്റ്റന്‍സ് എന്നിവ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍: 04922258545, 9061514773, 9539379676.

date