ഗാന്ധിജയന്തി: ചിത്രരചനാ, ക്വിസ് മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ 4 വരെ രജിസ്റ്റര്‍ ചെയ്യാം
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിയന്‍ ദര്‍ശനങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവയ്ക്ക് ഒക്ടോബര്‍ 4 വരെ രജിസ്റ്റര്‍ ചെയ്യാം.
വിദ്യാര്‍ത്ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേര്, ഏതു മല്‍സരത്തിലാണ് പങ്കെടുക്കുന്നത് എന്നിവ - ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഒക്ടോബര്‍ 4ന് മുമ്പായി pathanamthittadio37@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചോ 9400360895 എന്ന വാട്ട്സാപ്പ് നമ്പറില്‍ മെസ്സേജ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം. ഫോണില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. 0468 2222657. ഒക്ടോബര്‍ 6ന് പത്തനംതിട്ട മാര്‍ത്തോമ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് രാവിലെ 10 മണിക്ക് ക്വിസ് മല്‍സരവും ഉച്ചയ്ക്ക് 2 മണിക്ക് ചിത്ര രചനമത്സരവും നടക്കുക.
- Log in to post comments