Skip to main content

ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ : അഭിമുഖം ബുധനാഴ്ച (സെപ്റ്റംബർ 30)

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ എംപാനൽ ചെയ്യുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 30ന് നടക്കും. എഴുത്ത് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എസ്.എം.എസ്, വാട്‌സ്ആപ്പ് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആർ ചേംബറിൽ ഉച്ചയ്ക്ക് 1.30 മുതലാണ് അഭിമുഖം നടക്കുന്നത്. അഭിമുഖത്തിന് പങ്കെടുക്കുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിരുന്ന എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖ സമിതിക്ക് മുന്നിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8075590712

date