Skip to main content

എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച 30-ന്*

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ  ഇലക്ട്രീഷ്യൻ വിഭാഗത്തിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവിൽ (ദിവസവേതന/കരാർ അടിസ്ഥാനത്തിൽ) നിയമനം നടത്തുന്നു. സർക്കാർ അംഗീകരിച്ച ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സ്ഥിരനിയമനം നടക്കുന്നതുവരെയായിരിക്കുംതാത്കാലിക നിയമനം. വേതനം നിയമാനുസൃതം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30-ന് രാവിലെ 11.00-ന് കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗവ. ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ- 0495 2371451, 0494 2461898.

 

date