Skip to main content

ശിശു സംരക്ഷണ മേലധികാരികൾക്ക് പരിശീലനം നൽകി

ശിശു സംരക്ഷണ മേലധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു. 

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവർക്ക് തിരുവനന്തപുരം  വെള്ളയമ്പലം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിലായിരുന്നു പരിശീലനം. 

ബലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം ഡോ എഫ് വിൽസൺ സ്വാഗതം പറഞ്ഞു. കമ്മീഷൻ അംഗം ടി. സി ജലജമോൾ അധ്യക്ഷയായിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി നായർ, നിർഭയ സെൽ സ്റ്റേറ്റ് കോ -ഓർഡിനേറ്റർ ശ്രീലാ മേനോൻ എന്നിവർ ക്ലാസെടുത്തു.

date