Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സ്ഥാപനമായ ബീസിലിന്റെ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് ആൻഡ്  സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം.

ആറു മാസം, ഒരു വർഷം എന്നിങ്ങനെ ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ സഹായവും (പ്ലേസ്മെന്റ് അസിസ്റ്റൻസ്) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994449314. 

date