Skip to main content

ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; മഞ്ജു സുജിത്തിന് വിജയം - മീനടത്ത് പ്രീത പ്രസാദ് പാമ്പാടിയിൽ സണ്ണി വർഗീസ്

കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ(തൃക്കൊടിത്താനം) നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) സ്ഥാനാർത്ഥി മഞ്ജു സുജിത്ത് വിജയിച്ചു. ഭൂരിപക്ഷം-2140 വോട്ട്.  മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ(ചീരംകുളം) കോൺഗ്രസ്(ഐ) സ്ഥാനാർത്ഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ(കുമ്പന്താനം) സി.പി.ഐ(എം) സ്ഥാനാർത്ഥി സണ്ണി വർഗീസ് വിജയിച്ചു. ഭൂരിപക്ഷം- 66.

​വിശദമായ ഫലം ചുവടെ

ജില്ലാ പഞ്ചായത്ത്

ആകെ വോട്ട്-64265

പോൾ ചെയ്തത്-34413

മഞ്ജു സുജിത്ത്(സി.പി.ഐ-എം)-16280

വിജയ് ജോസ് മാരേട്ട്(കേരള കോൺഗ്രസ്)-14140

എ. മനോജ് (ബി.ജെ.പി)-3993

​മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്

ആകെ വോട്ട്-803

പോൾ ചെയ്തത്-560

പ്രീത പ്രസാദ്(കോൺഗ്രസ്-ഐ)-346

ചന്ദ്രു നാരായണൻ(സി.പി.ഐ-എം) 184

ഗൗരിശങ്കർ എം. (ബി.ജെ.പി)-30

​പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ്

ആകെ വോട്ട്- 1312

പോൾ ചെയ്തത്-1030

സണ്ണി വർഗീസ്(സി.പി.ഐ-എം)-519

ഡെയ്സി ബാബു ഡാണാവുങ്കൽ(കോൺഗ്രസ്-ഐ)- 453

ടിൻറു മനോജ്(ബി.ജെ.പി)-58

date