Skip to main content

വയോസേവന അവാര്‍ഡ്:അപേക്ഷിക്കാനുള്ള തീയതി നീട്ടി

2026 ലെ സംസ്ഥാന വയോസേവന അവാര്‍ഡിന്   നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി.
 
 വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,  വ്യക്തികള്‍/സ്ഥാപനങ്ങള്‍   എന്നിവർക്ക് നോമിനേഷൻ സമർപ്പിക്കാം.   ജില്ലാ പഞ്ചായത്ത് സാമൂഹ്യനീതി ഡയറക്ടര്‍ക്ക് നേരിട്ടും മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ എല്‍.എസ്.ജി.ഡി ജില്ലാ മേധാവി മുഖേന  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും, വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എന്‍.ജി.ഒ, സായംപ്രഭ ഹോം, മികച്ച കായികതാരം, കല-സാഹിത്യ- സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭിന്നശേഷിക്കാര്‍, ആജീവനാന്ത ബഹുമതി  എന്നീ വിഭാഗക്കാര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും നോമിനേഷന്‍  സമര്‍പ്പിക്കണം.

നാമനിര്‍ദ്ദേശത്തിനുള്ള പ്രൊഫോര്‍മ മാതൃകയും കൂടുതല്‍ വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sjd.kerala.gov.in ലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.

date