ജില്ലാ ശിശുക്ഷേമ സമിതി വിപുലമായ പ്രവര്‍ത്തനങ്ങളിലേക്ക് 1478355 രൂപയുടെ ബജറ്റിന് അംഗീകാരം
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം മിനി കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണ്‍. ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എഡിഎം. കുട്ടികളെ ക്രിയാത്മകമായ മേഖലകളിലേക്കും കായിക പ്രവര്‍ത്തനങ്ങളിലേക്കും വഴി തിരിച്ചുവിടണം. മൊബൈലിന്റെ അധിക ഉപയോഗത്തില്‍ നിന്നു കുട്ടികളെ ജാഗ്രതയോടെ നേര്‍വഴിക്ക് നയിക്കണം.
ഇടുക്കിയിലെ അമ്മത്തൊട്ടിലിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. അമ്മത്തൊട്ടിലിന്റെ അറ്റകുറ്റപ്പണിക്കള്‍ക്കായി ത്രിതല പഞ്ചായത്തുകളുടെയും എംപി, എംഎല്‍എമാരുടെയും സഹകരണത്തോടെ നവീകരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കും.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തും. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളും സംഘടിപ്പിക്കും.
പോസ്‌കോ കേസില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളെ നാടുകടത്തുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ജുഡീഷ്യല്‍ കമ്മീഷനു മുന്‍പാകെ ശുപാര്‍ശ സമര്‍പ്പിക്കും. തോട്ടം മേഖലകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതും സ്‌കൂളില്‍ വിടാതിരിക്കുകയും ചെയ്യുന്നത് തടയുന്നതിന് അതത് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കും. പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കും.
എക്‌സൈസ്, വിദ്യാഭ്യാസം, എന്നീ വകുപ്പുകളുമായി സഹകരിച്ച് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം കുട്ടികള്‍ക്ക് ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശിശുദിന ആഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. ജില്ലയിലെ അങ്കണവാടി കുട്ടികള്‍ക്കായുള്ള കലോത്സവം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തും. കൂടാതെ സാഹിത്യ, ചിത്രരചനാ ക്യാമ്പുകള്‍, മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
2026-2027 ലെ പദ്ധതികള്‍ക്കായി ആകെ 1478355 രൂപയുടെ ബജറ്റിന് യോഗം അംഗീകാരം നല്‍കി. 2025-2026 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അംഗീകാരവും ഭാവി പരിപാടികളുടെ ആസൂത്രണം സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ നടന്നു.
ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍, ട്രഷറര്‍ പി. രവി, ശിശുക്ഷേമ സമിതി അംഗങ്ങളായ സമിതി അംഗങ്ങളായ കെ ജി സത്യന്‍ കെ എം ജലാലുദ്ദീന്‍ കെ ആര്‍ ജനാര്‍ദ്ദനന്‍ പ്രഭാ തങ്കച്ചന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Log in to post comments