നാഷണല്‍ സര്‍വീസ് സ്കീം ദേശീയ ദിനാചരണം: ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട കാത്തലിക്കേറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമും നഷാ മുക്ത് ഭാരത് അഭിയാനും സംയുക്തമായി എന്‍.എസ്.എസ് ദേശീയ ദിനാചരണപരിപാടി സംഘടിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിന് കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ 2026-27 വര്‍ഷത്തെ ജില്ലാതല കാമ്പയിനില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ആശ മോഹനരാജ്, എന്‍.എസ.്എസ് ജില്ല കോര്‍ഡിനേറ്റര്‍ ഡോ. ജി. രാജശ്രീ, ജില്ല സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംല ബീഗം, കാത്തലിക്കേറ്റ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. റെനി പി വര്‍ഗീസ്, എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി. കെ. മോഹനരാജ,് ഡോ. അനിത പ്രകാശ്, സെനറ്റ് അംഗം ഡോ. എസ്. സജിത ബാബു, വി.എച്ച്.എസ്.സി-എന്‍.എസ്.എസ് ജില്ല കോര്‍ഡിനേറ്റര്‍ ഷൈനി ജോസഫ്, എച്ച്.എസ്.എസ്-എന്‍.എസ്.എസ് ജില്ല കോര്‍ഡിനേറ്റര്‍ എ. അരുണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അഫ്സല് ആനപ്പാറ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്ലാഷ് മോബ്, സ്കിറ്റ്, തുഫാന്‍ കമാന്റോസിന്റെ മെഗാ വാക്കത്തോണ്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂള്‍, കോളജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരും വോളണ്ടിയര്‍മാരും ഉള്‍പ്പടെ 2500 ഓളം പേര് പങ്കെടുത്തു.
- Log in to post comments