Skip to main content

മാർഗദീപം സ്‌കോളർഷിപ്പ്: 15 വരെ അപേക്ഷിക്കാം

        സർക്കാർ സ്‌കൂൾ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം മാർഗദീപം സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 15 വൈകിട്ട് അഞ്ച് വരെ നീട്ടി. സ്ഥാപനങ്ങൾ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 19 രാത്രി 11 വരെ.  വിവരങ്ങൾക്ക്: www.margadeepam.kerala.gov.in, 0471-2300524, 0471-2300523.

പി.എൻ.എക്‌സ്. 4047/2026

date