Skip to main content

പേവിഷമുക്ത കേരളം പ്രതിരോധ കുത്തിവയ്പ്: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവയ്പ് യജ്ഞം നാലാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല എ ഡി ഡി എല്‍ ലാബില്‍ തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ലേഖ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ വി വര്‍ഗീസ് അധ്യക്ഷനായി. എജ്യൂക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ മിഷന്‍ റാബിസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു . തിരുവല്ല വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി ആര്‍ വിജയ്, പത്തനംതിട്ട ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസ് ജില്ല കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് ഡോ. എ കാര്‍ത്തിക്, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ദീപു ഫിലിപ്പ് മാത്യു, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ (എ എച്ച്) ഡോ. സ്വപ്ന എസ് പോള്‍, തിരുവല്ല എ ഡി ഡി എല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ് നീന, മല്ലപ്പള്ളി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. എ പി സുനില്‍കുമാര്‍, തിരുവല്ല വെറ്ററിനറി പോളി ക്ലിനിക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. രതീഷ് ബാബു, ജനപ്രതിനിധികള്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസേഴ്സര്‍മാര്‍, ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാക്‌സിന്‍ നല്‍കിയിട്ടില്ലാത്ത എല്ലാ അരുമ മൃഗങ്ങള്‍ക്കും പഞ്ചായത്തിലെ ആശുപത്രിയുമായി ബന്ധപ്പെട്ടു വാക്‌സിന്‍ നല്‍കണമെന്ന് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. നായ്ക്കളില്‍ പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രതിരോധ കുത്തിവയ്പ് പ്രതിവര്‍ഷം കൃത്യമായും നല്‍കണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27 വരെ വളര്‍ത്തു നായകള്‍ക്ക് വേണ്ടി നാലാം ഘട്ട പേവിഷബാധ പ്രതിരോധകുത്തിവയ്പ് കാമ്പയിന്‍ ജില്ലയിലുടനീളം നടപ്പാക്കും. കുത്തിവയ്പിനു വിധേയമാക്കുന്ന വളര്‍ത്തു നായകള്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. 12 ആഴ്ചക്ക് മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള നായകളെ നിര്‍ബന്ധമായും കുത്തിവയ്പിന് വിധേയമാക്കണം. ബൂസ്റ്റര്‍ ഡോസ് പ്രാഥമിക കുത്തിവയ്പിനു ശേഷം മൂന്ന്, നാല് ആഴ്ച കഴിഞ്ഞും  തുടര്‍ന്ന് എല്ലാ വര്‍ഷവും തുടര്‍ വാക്സിനേഷന്‍ നല്‍കേണ്ടതുമാണ്. നായകള്‍ക്ക് വാക്സിനേഷന്‍ ചാര്‍ജ്ജ് 55 രൂപ ഈടാക്കും. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് നിയമാനുസൃത ലൈസന്‍സ് നേടാം. 12 ആഴ്ചക്കു താഴെ പ്രായമുള്ള നായ്ക്കുട്ടികള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആന്റി റാബിസ് വാക്സിന്‍ സ്വീകരിച്ച ആറ് മാസത്തിനു മുകളില്‍ പ്രായമുള്ള നായ്ക്കള്‍, രോഗമുള്ളവ  എന്നിവയെ വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കണം.

date